Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yukma Keralapuram

America

യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി ശ​നി​യാ​ഴ്ച; ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി വി​ശി​ഷ്ടാ​തി​ഥി

റോ​ത​ര്‍​ഹാം: ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തിന്‍റെ​ 80-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന് ബ്രി​ട്ടീ​ഷ് മ​ണ്ണി​ല്‍ മ​ല​യാ​ളി​ത്ത​ത്തി​ന്‍റെ നി​റ​വും ആ​വേ​ശ​വും പ​ക​രാ​ന്‍ ഇ​ടു​ക്കി ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി. യു​ക്മ-​ഇ​സ ല​ണ്ട​ന്‍ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026-ന്റെ ​വേ​ദി​യാ​യ മാ​ന്‍​വേ​ഴ്സ് ത​ടാ​ക​ത്തി​ലെ​ത്തു​ന്നു.

​ഓ​ഗ​സ്റ്റ് 15-ന് ​ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും കേ​ര​ള​പൂ​ര​ത്തി​ന്‍റെ​യും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി ഡീ​ന്‍ കു​ര്യാ​ക്കോ​സ് പ​ങ്കെ​ടു​ക്കും. രാ​വി​ലെ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ബ്രി​ട്ടീ​ഷ് ചാ​ന്‍​സ​ല​ര്‍​ക്കൊ​പ്പം പ​ങ്കെ​ടു​ക്കു​ന്ന അ​ദ്ദേ​ഹം ഇ​ന്ത്യ​ന്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തും. തു​ട​ര്‍​ന്ന് ഉ​ച്ച​യ്ക്ക് ഇ​ന്ത്യ​യു​ടെ 80-ാം സ്വാ​ത​ന്ത്ര്യ​വാ​ര്‍​ഷി​ക​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി 80 ഇ​ന്ത്യ​ന്‍ ദേ​ശീ​യ​പ​താ​ക​ക​ളു​മാ​യി ന​ട​ത്തു​ന്ന വ​ര്‍​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര, കേ​ര​ള​ത്തി​ന്‍റെ വൈ​വി​ധ്യ​മാ​ര്‍​ന്ന ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ മാ​ന്‍​വേ​ഴ്സ് ത​ടാ​ക​ക്ക​ര​യെ ദേ​ശ​സ്നേ​ഹ​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക ഐ​ക്യ​ത്തി​ന്‍റെ​യും വേ​ദി​യാ​ക്കി മാ​റ്റും.​ഉ​ച്ച​യ്ക്ക് ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന-​കേ​ര​ള​പൂ​രം പൊ​തു​സ​മ്മേ​ള​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി. ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​കു​ന്നേ​രം വ​ള്ളം​ക​ളി​യു​ടെ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ വി​ജ​യി​ക​ളാ​കു​ന്ന ടീ​മു​ക​ള്‍​ക്ക് ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ക്കു​ന്ന​തും ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി. ആ​യി​രി​ക്കും.​ഇ​തോ​ടെ പ്ര​ഭാ​ത​ത്തി​ലെ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്ത​ല്‍ മു​ത​ല്‍ ഉ​ച്ച​യി​ലെ പൊ​തു​സ​മ്മേ​ള​ന​വും വൈ​കു​ന്നേ​ര​ത്തെ വ​ള്ളം​ക​ളി സ​മ്മാ​ന​ദാ​ന​വും വ​രെ നീ​ളു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​യാ​യി ഡീ​ന്‍ കു​ര്യാ​ക്കോ​സി​ന്‍റെ സാ​ന്നി​ധ്യം കേ​ര​ള​പൂ​രം 2026-ന് ​പ്ര​ത്യേ​ക മാ​നം ന​ല്‍​കും.

80 പ​താ​ക​ക​ള്‍; ഒ​രു ഇ​ന്ത്യ - മാ​ന്‍​വേ​ഴ്സി​ല്‍ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ വ​ര്‍​ണാ​ഭ​മാ​യ ആ​ഘോ​ഷം​ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ എ​ണ്‍​പ​ത് വ​ര്‍​ഷ​ങ്ങ​ളെ പ്ര​തീ​കാ​ത്മ​ക​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് 80 ഇ​ന്ത്യ​ന്‍ ദേ​ശീ​യ​പ​താ​ക​ക​ളു​മാ​യി പ്ര​ത്യേ​ക ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ദേ​ശീ​യ​പ​താ​ക​ക​ള്‍​ക്കൊ​പ്പം കേ​ര​ള​ത്തി​ന്റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന വി​വി​ധ പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളും അ​ണി​നി​ര​ക്കും.

കേ​ര​ള​ത്തി​ന്‍റെ ക​ല​യും സം​സ്കാ​ര​വും ഇ​ന്ത്യ​ന്‍ ദേ​ശീ​യ​ബോ​ധ​വും യു.​കെ മ​ല​യാ​ളി​ക​ളു​ടെ പ്ര​വാ​സ​ജീ​വി​ത​വും ഒ​രേ വേ​ദി​യി​ല്‍ സം​ഗ​മി​ക്കു​ന്ന അ​പൂ​ര്‍​വ കാ​ഴ്ച​യ്ക്കാ​ണ് മാ​ന്‍​വേ​ഴ്സ് ത​ടാ​കം സാ​ക്ഷ്യം വ​ഹി​ക്കു​ക.​ജ​ന്മ​നാ​ടാ​യ ഇ​ന്ത്യ​യോ​ടു​ള്ള സ്നേ​ഹ​വും ഇ​ന്ന് ജീ​വി​ക്കു​ക​യും പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന ബ്രി​ട്ട​നോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും ഒ​രു​പോ​ലെ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന യു.​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ ആ​ഘോ​ഷ​മാ​യാ​ണ് പ​രി​പാ​ടി ഒ​രു​ക്കു​ന്ന​ത്.

കു​ട്ടി​ക​ളും യു​വ​ജ​ന​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ക​ലാ​കാ​ര​ന്മാ​രും വ​ള്ളം​ക​ളി ടീ​മു​ക​ളും ഉ​ള്‍​പ്പെ​ടെ വ​ലി​യൊ​രു ജ​ന​സ​ഞ്ച​യം ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കു​ചേ​രും. ​പ്ര​വാ​സി​ക​ളാ​യ പു​തി​യ ത​ല​മു​റ​യ്ക്ക് ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​വും ദേ​ശീ​യ​പ​താ​ക​യു​ടെ മ​ഹ​ത്വ​വും കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന അ​വ​സ​രം കൂ​ടി​യാ​കും ഈ ​ആ​ഘോ​ഷം.

രാ​വി​ലെ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം​സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്റെ പ്രൗ​ഢി നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ബ്രി​ട്ട​ന്റെ​യും ഭാ​ര​ത​ത്തി​ന്റെ​യും ദേ​ശീ​യ​പ​താ​ക​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​താ​ണ്. ബ്രി​ട്ടീ​ഷ് ചാ​ന്‍​സ​ല​ര്‍ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള​പൂ​ര​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന-​വ​ള്ളം​ക​ളി ച​ട​ങ്ങി​ലും ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി. സ​ന്നി​ഹി​ത​നാ​യി​രി​ക്കും. ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ഒ​രു പാ​ര്‍​ല​മെ​ന്റ് അം​ഗ​വും ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​രി​ന്റെ ഉ​ന്ന​ത പ്ര​തി​നി​ധി​യും ബ്രി​ട്ടീ​ഷ് മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ടൊ​പ്പം ഒ​രേ വേ​ദി​യി​ല്‍ എ​ത്തു​ന്ന​ത് പ​രി​പാ​ടി​യു​ടെ അ​ന്ത​ര്‍​ദേ​ശീ​യ സ്വ​ഭാ​വ​ത്തി​നും പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ല്‍​കും.

​ഉ​ച്ച​യ്ക്ക് പൊ​തു​സ​മ്മേ​ള​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും​ദി​വ​സ​ത്തെ മ​റ്റൊ​രു പ്ര​ധാ​ന​ഘ​ട്ട​മാ​യ സ്വാ​ത​ന്ത്ര്യ​ദി​ന-​കേ​ര​ള​പൂ​രം പൊ​തു​സ​മ്മേ​ള​നം ഉ​ച്ച​യ്ക്ക് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി. ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, വി​ശി​ഷ്ടാ​തി​ഥി​ക​ള്‍, ക​ലാ-​കാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍, സ്പോ​ണ്‍​സ​ര്‍​മാ​ര്‍, വോ​ള​ന്റി​യ​ര്‍​മാ​ര്‍, മ​ല​യാ​ളി കു​ടും​ബ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ഒ​രു ജ​ന​പ്ര​തി​നി​ധി ബ്രി​ട്ടീ​ഷ് മ​ല​യാ​ളി​ക​ളു​ടെ വ​ലി​യൊ​രു സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് നാ​ട്ടി​ലെ​യും പ്ര​വാ​സ​ലോ​ക​ത്തെ​യും മ​ല​യാ​ളി​ക​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ പ്ര​തീ​ക​മാ​കും.​വൈ​കി​ട്ട് ജ​ല​രാ​ജാ​ക്ക​ന്മാ​ര്‍​ക്ക് ഡീ​ന്‍ കു​ര്യാ​ക്കോ​സി​ന്റെ വി​ജ​യ​കി​രീ​ടം​പ​ക​ല്‍ മു​ഴു​വ​ന്‍ മാ​ന്‍​വേ​ഴ്സ് ലേ​ക്കി​നെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തു​ന്ന വ​ള്ളം​ക​ളി​യു​ടെ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ആ​ഘോ​ഷം സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ലേ​ക്ക് ക​ട​ക്കും.

ക​രു​ത്തും താ​ള​വും കൂ​ട്ടാ​യ്മ​യും പ​രീ​ക്ഷി​ക്കു​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ വി​ജ​യി​ക​ളാ​കു​ന്ന ടീ​മു​ക​ള്‍​ക്ക് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി. ട്രോ​ഫി​ക​ള്‍ കൈ​മാ​റും.​ കേ​ര​ള​ത്തി​ലെ ജ​ലോ​ത്സ​വ​ങ്ങ​ളു​ടെ ആ​വേ​ശം ബ്രി​ട്ടീ​ഷ് മ​ണ്ണി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന വ​ള്ളം​ക​ളി​യി​ലെ വി​ജ​യി​ക​ള്‍​ക്ക് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള പാ​ര്‍​ല​മെ​ന്റ് അം​ഗം ട്രോ​ഫി സ​മ്മാ​നി​ക്കു​ന്ന നി​മി​ഷം മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്കും സം​ഘാ​ട​ക​ര്‍​ക്കും കാ​ണി​ക​ള്‍​ക്കും ഒ​രു​പോ​ലെ അ​വി​സ്മ​ര​ണീ​യ​മാ​കും.​

വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ന്ന് പാ​ര്‍​ല​മെ​ന്റി​ലേ​ക്ക്അ​ഭി​ഭാ​ഷ​ക​നാ​യ ഡീ​ന്‍ കു​ര്യാ​ക്കോ​സ്, പൈ​ങ്ങോ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​നാ​നി​ക്ക​ല്‍ വീ​ട്ടി​ല്‍ എം.​എം. കു​ര്യാ​ക്കോ​സി​ന്റെ​യും റോ​സ​മ്മ കു​ര്യാ​ക്കോ​സി​ന്റെ​യും മ​ക​നാ​ണ്. ഭാ​ര്യ ഡോ. ​നി​ത പോ​ള്‍, മ​ക​ന്‍ ഡാ​നി​ലോ ഡീ​ന്‍. ​തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ളേ​ജി​ല്‍ പ്രീ​ഡി​ഗ്രി പ​ഠ​ന​ത്തി​ന് ശേ​ഷം മൂ​ല​മ​റ്റം സെ​ന്റ് ജോ​സ​ഫ് കോ​ളേ​ജി​ല്‍ നി​ന്ന് ബി.​എ​സ്.​സി. ഫി​സി​ക്സ് ബി​രു​ദം നേ​ടി. തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി​യി​ല്‍ നി​ന്ന് നി​യ​മ​ബി​രു​ദം ക​ര​സ്ഥ​മാ​ക്കി. മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് ഹ്യൂ​മ​ന്‍ റൈ​റ്റ്സ് ആ​ന്റ് പൊ​ളി​റ്റി​ക്സ്-​ല്‍ ഒ​ന്നാം റാ​ങ്കോ​ടെ എം.​എ. നേ​ടി​യ അ​ദ്ദേ​ഹം ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ് ആ​ന്റ് പൊ​ളി​റ്റി​ക്സ് മേ​ഖ​ല​യി​ല്‍ ഉ​ന്ന​ത​പ​ഠ​ന​വും തു​ട​രു​ന്നു.

കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ കെ​എ​സ്യു.​വി​ലൂ​ടെ​യാ​ണ് ഡീ​ന്‍ കു​ര്യാ​ക്കോ​സ് പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. 2004 മു​ത​ല്‍ 2007 വ​രെ കെ.​എ​സ്.​യു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും 2007 മു​ത​ല്‍ 2009 വ​രെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റാ​യും പ്ര​വ​ര്‍​ത്തി​ച്ചു. 2009-2010 കാ​ല​യ​ള​വി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി. തു​ട​ര്‍​ന്ന് ഇ​ടു​ക്കി ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്റാ​യ അ​ദ്ദേ​ഹം 2013 മു​ത​ല്‍ 2020 വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​യും പ്ര​വ​ര്‍​ത്തി​ച്ചു.

2014-​ല്‍ ആ​ദ്യ​മാ​യി ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച ഡീ​ന്‍ കു​ര്യാ​ക്കോ​സ് 2019-ല്‍ ​ഇ​ടു​ക്കി​യി​ല്‍ നി​ന്ന് ലോ​ക്‌​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പാ​ര്‍​ല​മെ​ന്റി​ലെ തൊ​ഴി​ല്‍, ഗ്രാ​മ​വി​ക​സ​നം തു​ട​ങ്ങി​യ സ​മി​തി​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു. 2024-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വീ​ണ്ടും വി​ജ​യി​ച്ച് പാ​ര്‍​ല​മെ​ന്റി​ലെ​ത്തി​യ​തോ​ടെ ഇ​ടു​ക്കി​യു​ടെ പ്ര​തി​നി​ധി​യാ​യി ര​ണ്ടാം ത​വ​ണ​യും അ​ദ്ദേ​ഹം ലോ​ക്‌​സ​ഭ​യി​ല്‍ സാ​ന്നി​ധ്യ​മു​റ​പ്പി​ച്ചു.​

ജ​ന്മ​നാ​ടും പ്ര​വാ​സ​ലോ​ക​വും കൈ​കോ​ര്‍​ക്കു​ന്ന വേ​ദി​യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഇ​ന്ന് ആ​രോ​ഗ്യ​രം​ഗം, വി​ദ്യാ​ഭ്യാ​സം, ബി​സി​ന​സ്, സാ​ങ്കേ​തി​ക​വി​ദ്യ, പൊ​തു​സേ​വ​നം തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യ​മാ​ണ്. അ​തേ​സ​മ​യം പു​തി​യ ത​ല​മു​റ​യ്ക്ക് കേ​ര​ള​ത്തി​ന്‍റെ ഭാ​ഷ​യും ക​ല​യും സം​സ്കാ​ര​വും ഇ​ന്ത്യ​ന്‍ പൈ​തൃ​ക​വും പ​രി​ച​യ​പ്പെ​ടു​ത്താ​നു​ള്ള വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​വും പ്ര​വാ​സി സ​മൂ​ഹം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.​

അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍, ഇ​ന്ത്യ​യു​ടെ 80-ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്താ​നും, 80 ത്രി​വ​ര്‍​ണ പ​താ​ക​ക​ള്‍ അ​ണി​നി​ര​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യ്ക്ക് സാ​ക്ഷി​യാ​കാ​നും, പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നും, ഒ​ടു​വി​ല്‍ വ​ള്ളം​ക​ളി വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ക്കാ​നും ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി. എ​ത്തു​ന്ന​ത് മാ​ന്‍​വേ​ഴ്സ് ത​ടാ​ക​ക്ക​ര​യി​ലെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് വേ​റി​ട്ടൊ​രു ച​രി​ത്ര​പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു.

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്റെ ആ​വേ​ശ​വും കേ​ര​ള​ത്തി​ന്റെ സാം​സ്കാ​രി​ക പൈ​തൃ​ക​വും ഒ​രു​മി​ക്കു​ന്ന ഒ​രു മു​ഴു​വ​ന്‍ ദി​വ​സ​ത്തി​ന് മാ​ന്‍​വേ​ഴ്സ് ഒ​രു​ങ്ങു​ക​യാ​ണ്.​ഓ​ഗ​സ്റ്റ് 15-ന് ​യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും ഇ​ന്ത്യ​ക്കാ​രെ​യും വ​ള്ളം​ക​ളി പ്രേ​മി​ക​ളെ​യും ക​ലാ​സ്വാ​ദ​ക​രെ​യും യു​ക്മ-​ഇ​സ ല​ണ്ട​ന്‍ കേ​ര​ള​പൂ​രം 2026-ന്റെ ​ഈ വ​ര്‍​ണാ​ഭ​മാ​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ലേ​ക്ക് സം​ഘാ​ട​ക​ര്‍ ഹൃ​ദ​യ​പൂ​ര്‍​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്നു.​

വേ​ദി: Manvers Lake, Rotherham, S63 7DGതീ​യ​തി: 15 August 2026, Saturdayയു​ക്മ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യ ഷീ​ജോ വ​ര്‍​ഗ്ഗീ​സ്, വ​ര്‍​ഗ്ഗീ​സ് ഡാ​നി​യേ​ല്‍, സ്മി​താ തോ​ട്ടം, സ​ണ്ണി​മോ​ന്‍ മ​ത്താ​യി, റെ​യ്മോ​ള്‍ നി​ധീ​രി, പീ​റ്റ​ര്‍ താ​ണോ​ലി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു.​

യു​ക്മ - ഇ​സ ല​ണ്ട​ന്‍ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026 ടൈ​റ്റി​ല്‍ സ്പോ​ണ്‍​സ​റാ​യ ഇ​സ ല​ണ്ട​നോ​ടൊ​പ്പം ലൈ​ഫ് ലൈ​ന്‍ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡ്, തെ​രേ​സാ​സ് ല​ണ്ട​ന്‍, പോ​ള്‍ ജോ​ണ്‍ & ക​മ്പ​നി സോ​ളി​സി​റ്റേ​ഴ്‌​സ്, മ​ണ​വാ​ട്ടി, എ​ല്‍.​ടി.​സി. ഗ്ലോ​ബ​ല്‍, ഏ​ലൂ​ര്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍​സി, കേ​ര​ള ഡി​ലൈ​റ്റ്സ്, ഇ​ന്‍​ഫി​ന്‍ ടൂ​ര്‍​സ് ആ​ന്റ് ട്രാ​വ​ല്‍​സ്, മൈ ​ലോ​ക്ക​ൽ ഇ​ന്ത്യ​ൻ മ​ട്ടാ​ഞ്ചേ​രി, ടോ​ണ്ട​ൻ എ​ന്നി​വ​രും ഉ​ട​ന്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്ന മ​നോ​ഹ​ര​മാ​യ മ​ല​യാ​ള ചി​ത്രം 'ബ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്' ഉം ​ആ​യി​രി​ക്കും മ​റ്റ് പ്ര​ധാ​ന സ്പോ​ണ്‍​സ​ര്‍​മാ​ര്‍.

യു​ക്മ - ഇ​സ ല​ണ്ട​ന്‍ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026 കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കു​മാ​യി താ​ഴെ പ​റ​യു​ന്ന​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍ (പ്ര​സി​ഡ​ന്റ്)- 07702862186ജ​യ​കു​മാ​ര്‍ നാ​യ​ര്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി)- 07403223006ഡി​ക്സ് ജോ​ര്‍​ജ്ജ് (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍)- 07403312250ജോ​ര്‍​ജ്ജ് തോ​മ​സ് (ടീം ​മാ​നേ​ജ്മെ​ന്റ്) - 07903426018

Latest News

Corehub Up